Sunday, November 29, 2009


വെളിച്ചം

വിളക്കില്ലാത്തതിനാല്‍

നിലാവിന്റെ വക്കത്തിരുന്നാണ്‌

എഴുതിപ്പഠിച്ചത്‌

കറിക്കരിയുമ്പോള്‍

മുറിഞ്ഞ വിരലില്‍ നിന്ന്‌

ഇറ്റു വീണ ചോരത്തുള്ളികള്‍

പേനത്തുമ്പിലെ മഷിയായി

കാറ്റ്‌ പെറുക്കിയിട്ടു തന്ന

കരിയിലകള്‍അടുക്കിപ്പെറുക്കി

തുന്നിച്ചേര്‍ത്തു

അപ്പോഴും വിരലില്‍ നിന്ന്‌

ചോരയൊലിക്കുന്നുണ്ടായിരുന്നു

പിഞ്ഞിക്കീറിയ ഹൃദയം

ഒന്നും മിണ്ടാതെ

കാറ്റിന്റെ കൂടെ പോയി

നിലാവെളിച്ചത്ത്‌ അതിനെ

തിരഞ്ഞ കണ്ണും കരളും തളര്‍ന്നു.......

4 comments:

  1. മുറിഞ്ഞ വിരലില്‍ നിന്ന്‌


    ഇറ്റു വീണ ചോരത്തുള്ളികള്‍


    പേനത്തുമ്പിലെ മഷിയായി


    കാറ്റ്‌ പെറുക്കിയിട്ടു തന്ന


    കരിയിലകള്‍അടുക്കിപ്പെറുക്കി


    തുന്നിച്ചേര്‍ത്തു

    ReplyDelete
  2. ഇതു തന്നെയാണത്

    ReplyDelete