
വെളിച്ചം
വിളക്കില്ലാത്തതിനാല്‍
നിലാവിന്റെ വക്കത്തിരുന്നാണ്
എഴുതിപ്പഠിച്ചത്
കറിക്കരിയുമ്പോള്‍
മുറിഞ്ഞ വിരലില്‍ നിന്ന്
ഇറ്റു വീണ ചോരത്തുള്ളികള്‍
പേനത്തുമ്പിലെ മഷിയായി
കാറ്റ് പെറുക്കിയിട്ടു തന്ന
കരിയിലകള്‍അടുക്കിപ്പെറുക്കി
തുന്നിച്ചേര്‍ത്തു
അപ്പോഴും വിരലില്‍ നിന്ന്
ചോരയൊലിക്കുന്നുണ്ടായിരുന്നു
പിഞ്ഞിക്കീറിയ ഹൃദയം
ഒന്നും മിണ്ടാതെ
കാറ്റിന്റെ കൂടെ പോയി
നിലാവെളിച്ചത്ത് അതിനെ
തിരഞ്ഞ കണ്ണും കരളും തളര്‍ന്നു.......
